Just a few words before...

entirespot is a complete entertainer blog.

A Shelbin John blog...

Aug 16, 2011

Peringome...My hometown

Do you know about our wonderful town Peringome...


Peringome:



സാമൂഹിക ചരിത്രം




20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദുര്‍ഗ്ഗമമായ കാട്ടുപ്രദേശമായിരുന്നു ഇന്നത്തെ പെരിങ്ങോം വയക്കര ഗ്രാമം. ഏതാനും ജന്‍മികളും ദേവസ്വം അധികൃതരുമായിരുന്നു ഈ പ്രദേശത്തിന്റെ അധിപതികള്‍. നായാട്ടിലും പുനം കൃഷിയിലുമായിരുന്നു  അക്കാലത്തെ ജനങ്ങള്‍ ഏര്‍പ്പെട്ടിരുന്നത്.  അടിമത്തവും അശരണതയും കൈമുതലായ ആദിവാസികളും, ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിന്നും പുനം കൃഷിക്കായി വന്ന കുടിയാന്‍മാരും ഏതാനും ജന്‍മികളും ആണ് അക്കാലത്തെ പ്രധാന നിവാസികള്‍. ഏതാനും പ്രദേശങ്ങളില്‍ മുസ്ളീം സമുദായക്കാരുണ്ടായിരുന്നുവെങ്കിലും പുളിങ്ങോം ആയിരുന്നു ഇവരുടെ മുഖ്യസങ്കേതം. ജന്‍മിമാരുടെ ചേരിക്കല്ലുകളില്‍ (ആദിവാസികളെ ഉപയോഗിച്ച് നടത്തുന്ന വന്‍ പുനകൃഷി സ്ഥലം) പണിയെടുത്താണ് ആദിവാസി വിഭാഗം പുലര്‍ന്നിരുന്നത്. ഇല്ലിത്തലപ്പുകളിലുണ്ടാക്കുന്ന ഏറുമാടങ്ങളിലും ഓടയും മുളയും മെടഞ്ഞ് ചെറുത്തുണ്ടാക്കുന്ന കൂരകളിലുമാണ് ഇവര്‍ കഴിഞ്ഞുകൂടിയിരുന്നത്. ജന്‍മികളുടെയും കൃഷിക്കാരുടെയും അടിമകളായിരുന്നു ഇക്കൂട്ടര്‍. ഇവരുടെ സ്ത്രീകള്‍ക്ക് തുണിയുടുക്കാനവകാശമില്ലായിരുന്നു. ഇരൂള്‍, പൂവം, കുറുമാണല്‍ മുതലായവയുടെ തോല്‍ അരയില്‍ വരിഞ്ഞുകെട്ടിയാണ് നാണം മറച്ചിരുന്നത്. പകലന്തിയോളം നടുനിവര്‍ത്താതെ പണിതാലും ആണിന് രണ്ടിടങ്ങഴി നെല്ലും പെണ്ണിന്  ഒരു ഇടങ്ങഴി നെല്ലുമാണ് കൂലി. ഇതില്‍ ഉപ്പിനും മുറുക്കാനുമുള്ളതിനായി തന്നെ ഒരിടങ്ങഴി വേണം. അമ്പും വില്ലും, കല്ലും കവണയും കത്തിയുമുപയോഗിച്ച് വേട്ടയാടിക്കിട്ടുന്ന മൃഗങ്ങളേയും വനവിഭവങ്ങളേയും തിന്ന് വിശപ്പടക്കേണ്ടി വന്നു. വട്ടി, കുട്ട, മുറം മുതലായവ നെയ്ത് പുളിങ്ങോം ക്ഷേത്രത്തിലെ കാവേരി ഊട്ട് ഉത്സവത്തിനും, പുളിങ്ങോം മഖാം ഉറൂസിനും, മറ്റു ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കും ഇവര്‍ വിപണനം നടത്താറുണ്ടായിരുന്നു. മരുന്നും മന്ത്രവാദവുമൊക്കെയായി കഴിഞ്ഞിരുന്ന പ്രാകൃതമായ ജീവിതമായിരുന്നു ആദിവാസികളുടേത്. വിധിയെ പഴിച്ചും ഉറഞ്ഞു തുള്ളിയും തുടികൊട്ടിപ്പാടിയും വേദനമറക്കാന്‍ ശ്രമിച്ച ആദിവാസികളുടെ അടിമത്ത കാലഘട്ടം 1950-കള്‍ വരെ നിലനിന്നു. സാമൂഹിക ജീവിതത്തിലുള്ള പ്രാധാന്യം മനസ്സിലാക്കിയ ഒരു ജനതയുടെ ജീവിത വീക്ഷണം, പൊട്ടന്‍, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ തോറ്റംപാട്ടിലൂടെ മനസ്സിലാക്കാം.

കാര്‍ഷിക ചരിത്രം

കൃഷിക്കാരുടെ പ്രശ്നങ്ങളും ആദ്യകാലത്ത് രൂക്ഷമായിരുന്നു. ജന്‍മിയുടെസ്ഥലങ്ങളില്‍ പുനംകൃഷി നടത്തിയാല്‍ വിത്തിനുതന്നെ പത്തിന് രണ്ട് പൊലു കൊടുക്കണം. പുനവാണവും കുറ്റിക്കാണവും വാശി, നുരി, മുക്കാല്‍ ഒക്കെക്കഴിഞ്ഞ് വീട്ടിലെത്താന്‍ പതിരായിരിക്കും കൂടുതല്‍. നെല്ലിനൊപ്പം പുനത്തില്‍ തിന, ചാമ, ചോളം, തോര, പച്ചക്കറികള്‍ എന്നിവയൊക്കെ വിതക്കാറുണ്ട്. ആവണക്ക്, പരുത്തി, എള്ള്, കുരുമുളക് മുതലായവയുടെ കൃഷിയും ഉണ്ടായിരുന്നു. എള്ള് കൊടുത്ത് എണ്ണ, ആവണക്കെണ്ണ കൊടുത്ത് വെളിച്ചെണ്ണ, പരുത്തികൊടുത്ത് വസ്ത്രം എന്നിങ്ങനെ മറ്റ് പ്രദേശങ്ങളുമായി സാധനങ്ങള്‍ പരസ്പരം കൈമാറി എടുക്കുന്ന വിപണനരീതിയായിരുന്നു അക്കാലത്ത്. തലയില്‍ ചാപ്പയുമായി ഇത്തരം സാധനങ്ങളുടെ വിപണനം നടത്താന്‍ പയ്യന്നൂര്‍, വെള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആളുകളെത്താറുണ്ട്. തലയില്‍ ചാപ്പക്കാരന്‍ എന്നാണിവരെ പറയുക. പുരകെട്ടി മേയുന്നതിന് പുല്ലു പറിക്കാനുള്ള അവകാശംപോലും ജന്‍മിമാര്‍ നല്‍കിയില്ല. പുല്ലുപറിക്കേസ് (1946)-എന്ന് പഴയ തലമുറ പേരുകൊടുത്ത ഇത്തരം സംഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. സംഘടിത കര്‍ഷക വിഭാഗം മറ്റു ജനവിഭാഗങ്ങളില്‍ സ്വാധീനം ചെലുത്തി. സമരവീര്യത്തിന്റെ ശാശ്വതസ്തംഭമായി രക്തസാക്ഷികളുടെ സ്മാരകം പാടിയോട്ട് ചാലില്‍ ഉയര്‍ന്നു നില്‍ക്കുന്നു. 1940-കളില്‍ നടന്ന കുടിയേറ്റം കാര്‍ഷികരംഗത്തും സാംസ്കാരിക രംഗത്തും വമ്പിച്ച മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കൃഷി ഒരു സംസ്കാരം എന്ന അവസ്ഥ മാറുകയും വാണിജ്യവല്‍ക്കരിക്കപ്പെടുകയും ചെയ്തു. പരമ്പരാഗത കൃഷിയിനങ്ങളില്‍ വൈവിധ്യവല്‍ക്കരണം നടന്നു. തൈലപ്പുല്ലും പുനംകൃഷിയും കുരുമുളകും കണ്ടു പരിചയിച്ചവരുടെ ഇടയിലേക്ക് റബ്ബര്‍, കശുമാവ്, കപ്പ തുടങ്ങിയ നൂതന ഇനങ്ങള്‍ കടന്നുവന്നു. പ്രക്ഷുബ്ധമായ 1930-കളില്‍ ദേശീയപ്രസ്ഥാനത്തിന്റെ വിപ്ളവപ്പാതയില്‍ ഈ ഗ്രാമവും അതിന്റേതായ ചരിത്രം കുറിച്ചു. ഉപ്പാരണ്ടി കുഞ്ഞപ്പന്‍, കാഞ്ഞിരങ്ങാടന്‍ കുഞ്ഞിരാമന്‍ നായര്‍, കെ.കൃഷ്ണന്‍ മാസ്റ്റര്‍, സി.പി.ഗോവിന്ദന്‍ നായര്‍, പുതിയ പുരയില്‍ കുഞ്ഞിരാമന്‍ തുടങ്ങിയവരായിരുന്നു ആദ്യകാലത്തെ പ്രവര്‍ത്തകര്‍. 1935-ആകുമ്പോഴേക്കും പ്രാപ്പൊയില്‍ ഭാഗത്ത് കൃഷിക്കാരുടെ ചെറു സംഘങ്ങള്‍ വളര്‍ന്നുവരാന്‍ തുടങ്ങി. എ.വി.കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി തുടങ്ങിയ ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നതരായ നേതാക്കള്‍ വഴികാട്ടികളായി കര്‍ഷകപ്രസ്ഥാനം വളര്‍ന്നുവന്നു.

സാംസ്കാരിക ചരിത്രം

തെയ്യം, കോല്‍ക്കളി, പൂരക്കളി, മംഗലക്കളി, ആടിവേടന്‍ തുടങ്ങിയ ദൃശ്യകലകള്‍ക്കും, പുനംപാട്ട്, മറത്തുപാട്ട്, ചുടികൊട്ടി വാളിച്ചപ്പാട്ട് അനുഷ്ഠാനകലകളുമായി ബന്ധപ്പെട്ട പാട്ടുകള്‍ തുടങ്ങിയ ഒട്ടനേകം നാടന്‍ സാഹിത്യരൂപങ്ങള്‍ക്കും പ്രസക്തമായ കാലമായിരുന്നു 20ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍. കോട്ടകള്‍, പള്ളിയറകള്‍, സ്ഥാനങ്ങള്‍, മുണ്ഡ്യകള്‍, കാവുകള്‍ മുതലായവയായിരുന്നു അന്നത്തെ സാംസ്കാരിക കേന്ദ്രങ്ങള്‍. ഇവയെ കേന്ദ്രീകരിച്ച് നായാട്ട്, സംക്രമ അടിയന്തരം, പുത്തരി,  കളിയാട്ടം തുടങ്ങിയ ഒട്ടനേകം ചടങ്ങുകളും ഉത്സവങ്ങളുമുണ്ടായിരുന്നു. നരമ്പില്‍, പെരിങ്ങോം തുടങ്ങിയ സ്ഥലങ്ങളിലെ കളിയാട്ട മഹോത്സവങ്ങളും പുളിങ്ങോം മഖാം ഉറൂസ് പോലുള്ള ഉത്സവങ്ങളുമാണ് അന്ന് ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയിരുന്നത്. ഇന്ന് പോലീസ് സ്റ്റേഷനും കോടതികളും നിര്‍വ്വഹിക്കുന്ന ധര്‍മ്മങ്ങള്‍ അന്ന് ഇത്തരം സാംസ്കാരിക കേന്ദ്രങ്ങളാണ് നിര്‍വ്വഹിച്ചിരുന്നത്. ചരിത്ര പ്രസിദ്ധമായ മറ്റൊരു ആരാധനാലയമാണ് പുളിങ്ങോം മഖാം. ഇവിടെ പണ്ടുകാലം തൊട്ടേ നിലനിന്നിരുന്ന ഹിന്ദു മുസ്ളീം മൈത്രി പ്രശസ്തമാണ്.  ദഫ്മുട്ട്, ഒപ്പന, കോല്‍ക്കളി തുടങ്ങിയ ഒട്ടനേകം കലകള്‍ പഞ്ചായത്തിലെ മുസ്ളീം സമുദായത്തിന്റേതായി ലഭിച്ചിട്ടുണ്ട്. നബിദിനം, ഉറൂസുകള്‍, നേര്‍ച്ചകള്‍, ബലിപെരുന്നാള്‍ തുടങ്ങിയവ മിക്ക പ്രദേശങ്ങളിലുമുണ്ട്. 1940-കളില്‍ തുടങ്ങുന്ന കുടിയേറ്റ കാലഘട്ടത്തോടെ ക്രിസ്ത്യന്‍ പള്ളികളും ഉയര്‍ന്നുവരാന്‍ തുടങ്ങി. ജാതീയമായ ആചാരം എന്ന നിലയില്‍ തന്നെയാണ് ക്ഷുരകവൃത്തി, കുട്ട മെടയല്‍ തുടങ്ങിയവ ഇന്നും കാണുന്നത്. വണ്ണാത്തിമാറ്റ്, വെളുത്തേടന്‍ അലക്ക് മുതലായ ചില പ്രത്യേക ചടങ്ങുകള്‍ ഇന്നും നിലവിലുണ്ട്. 1938-ല്‍ വണ്ണാന്‍ വൈദ്യരുടെ (പി.വി.രാമന്‍ വൈദ്യര്‍) നേതൃത്വത്തില്‍ കൊല്ലാടയില്‍ വെച്ച് ദേവയാനീചരിതം നാടകം അരങ്ങേറി. അക്കാലത്തുതന്നെ അരങ്ങിലാകര്‍ഷിച്ച മറ്റൊരു കലാരൂപമാണ് കുറത്തിയാട്ടം.

for more details about our Peringome...


0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Enterprise Project Management